Total Pageviews

Friday, 21 October 2011

പുതുവര്‍ഷം

                                പുതുവര്‍ഷം

ഒരു വര്‍ഷത്തിന്റെ അവസാന മെഴുകുതിരിയും കത്തിതീരുകയാണ്
ഇതില്‍ ഞാനും അമര്ന്നെകിലെന്നു ആശിച്ചു പോകുന്നു അറിയാതെയെങ്കിലും ..
നരച്ച സ്വപ്നങ്ങളും തേടി ഞാനെന്തിനു ഒരു പുതുവര്‍ഷ പിറവി തേടി പോകണം ..
അവയെ കറുപ്പ് അണിയിക്കാന്‍ ഇനിയൊരു മഷിത്തണ്ട് മുറിക്കാന്‍ എനിക്കാവില്ല

നിശബ്ദതയിലേക്ക് നടക്കാന്‍ തുടങ്ങുകയാണ് ഞാന്‍
ഇവിടെ തീരട്ടെ എല്ലാ ശബ്ദങ്ങളും ഒപ്പം എന്റെയും
പുതിയൊരു വര്‍ഷത്തിനു ഈ മൌനമാകട്ടെ എന്റെ സംഭാവന ..
ഓര്‍മകളുടെ കരിയില കാടുകളിലെക്കായി എന്റെ യാത്രകള്‍ ..
അവിടെ മഴവില്ലിനും മഞ്ചാടിക്ക്കുമെല്ലാം ഒരേ നിറമാണ്‌ കരിയില കറുപ്പ് ..

വേദനകള്‍ മഴവില്ലില്‍ പൊതിഞ്ഞു ഞാന്‍ ദൂരേക്ക്‌ നോക്കിയിരുന്നു ..
തകര്‍ത്തു പെയ്യുന്ന മഴയില്‍ എന്റെ കണ്ണുനീര്‍ ആരും കാണാത്തതില്‍ ഞാന്‍ സന്തോഷിച്ചു
എന്റെ സംഗീതം നിശബ്ദതയില്‍ പ്രതിധ്വനിക്കാന്‍ മടിച്ചു
 ഞാന്‍ നിശബ്ദനായി ...

3 comments:

  1. ജീവിതത്തിന്റെ ഹര്ഷങ്ങളെ പറ്റി എഴുതു....ആഘോഷങ്ങളെ പറ്റി എഴുതു ......പ്രതിസന്ധികളിലെ പുഞ്ചിരികളെ പറ്റി എഴുതു......ജന്മത്തിന്റെ മഹാന്ധകാര ഇടനാഴികളിലെ കെടാ ചെരാതുകളെ പറ്റി എഴുതു.......

    ReplyDelete
  2. എന്റെ തൂലിക തുമ്പിലെ നനവ് വരണ്ടുപോകാതിരിക്കാന്‍ ഞാന്‍ പലപ്പോഴും എഴുതാന്‍ ശ്രമിക്കാറുണ്ട് പക്ഷെ അവസാനം എപ്പോഴും അത് വന്നെത്തി നില്‍ക്കുന്നത് ഒരു നിശബ്ദതയിലാണ്..
    ആ നിശബ്ദതയില്‍ ചില ഓര്‍മകളില്‍ മാത്രമായി ഞാന്‍ ബന്ധിക്കപെടുന്നു , പലപ്പോഴും എന്റെ അറിവോട് കുടിതന്നെ ..

    ReplyDelete