Total Pageviews
Monday, 25 February 2013
Wednesday, 2 January 2013
പീഡനവും വധശിക്ഷയു൦
പീഡനവും വധശിക്ഷയു൦
ലൈഗിക അക്രമങ്ങള്‍ക്കും പീഡനഗള്‍ക്കും ഉള്ള ശിക്ഷ വധശിക്ഷ വേണമെന്ന അഭിപ്രായം എനിക്കില്ല . അതിലും നല്ലത് മാത്രികാപരമായ ശിക്ഷയല്ലേ ?. വധശിക്ഷ വിധിച്ചാല്‍ തന്നെ അത് വിധിയായി വരാന്‍ തന്നെ വര്‍ഷങ്ങള്‍ എടുക്കും . അപ്പോഴേക്കും ഇവിടെ നാലഞ്ച് പീഡനങ്ങള്‍ വേറെ നടനിട്ടുണ്ടാവും . നമ്മുടെ നിയമങ്ങളിലെ പഴുതുകള്‍ ലോക പ്രശസ്തം ആണല്ലോ . “ഇറ്റലിക്കാരന്‍ പോയത് കണ്ടില്ലേ”
ലൈഗിക അക്രമങ്ങള്‍ക്കും പീഡനഗള്‍ക്കും ഉള്ള ശിക്ഷ വധശിക്ഷ വേണമെന്ന അഭിപ്രായം എനിക്കില്ല . അതിലും നല്ലത് മാത്രികാപരമായ ശിക്ഷയല്ലേ ?. വധശിക്ഷ വിധിച്ചാല്‍ തന്നെ അത് വിധിയായി വരാന്‍ തന്നെ വര്‍ഷങ്ങള്‍ എടുക്കും . അപ്പോഴേക്കും ഇവിടെ നാലഞ്ച് പീഡനങ്ങള്‍ വേറെ നടനിട്ടുണ്ടാവും . നമ്മുടെ നിയമങ്ങളിലെ പഴുതുകള്‍ ലോക പ്രശസ്തം ആണല്ലോ . “ഇറ്റലിക്കാരന്‍ പോയത് കണ്ടില്ലേ”
ശിക്ഷ എന്ത് തന്നെയായാലും ഇത് പോലുള്ള കാര്യങ്ങളില്‍ ഉടനടി വിധി വരണം അങ്ങനെയാണെങ്കില്‍ അതിലുള്ള ഇമ്പാക്റ്റ് വളരെ കൂടുതല്‍ ആരിക്കും .നിയമങ്ങള്‍ ഇല്ലാത്തതല്ല അത് നടപ്പാക്കുന്നതില്‍ ഉള്ള താമസം ആണ് പലപ്പോഴും പ്രശ്നം . കൊലപാതകം ചെയ്താലും അങ്ങ് സുപ്രീം കോടതി വരെ എത്തുമ്പോഴേക്കും മിനിമം ഒരു പത്തു വര്‍ഷമെങ്കിലും എടുക്കുമെന്ന് എല്ലാവര്ക്കും അറിയാം .
ഇപ്പോഴത്തെ സാഹചര്യത്തില്‍ തന്നെ ഇവന്മാരെ ആറുപേരെയും പബ്ലിക് ആയി നിര്‍ത്തി 1000 ചാട്ടവാറടി കൊടുത്തിട്ട് ആയിരുന്നു പിന്നീടുള്ള കേസ് നടത്തിപ്പെങ്കില്‍ ഇതിലും impact ഉണ്ടായേനെ . ഇവനെയൊക്കെ കൊന്നു കളഞ്ഞാല്‍ അവനൊക്കെ രക്ഷപെടുകയാണ് ചെയ്യുന്നത് . കൊടുക്കുന്ന ശിക്ഷ ഒരു അടയാളമായി സമൂഹത്തില്‍ നിലനില്‍ക്കണം . എന്നിട്ട് ഇവനെയൊക്കെ സമൂഹത്തിലേക്കു ഇറക്കി വിടണം അവനങ്ങനെ മരിച്ചു ജീവിക്കണം എന്നാലെ ഈ നാട് നന്നാവൂ . അവന്റെയൊക്കെ അമ്മയും പെങ്ങളും ഇവിടെ സുരക്ഷിതമായി ജീവിക്കുന്നത് കണ്ടിട്ട് അവനു ലജ്ജ തോന്നണം.
അല്ലാതെ ഈ ഒരു പ്രശ്നത്തില്‍ വികാരം കൊണ്ട് നമ്മള്‍ പ്രതികരിച്ചിട്ട് കാര്യമില്ലെന്ന എനിക്ക് തോന്നുന്നത് .
Saturday, 29 December 2012
സ്ത്രീകളോടും ചിലത് പറയാനുണ്ട് .
സ്ത്രീകളോടും
ചിലത് പറയാനുണ്ട് .
സ്ത്രീ വിമോചനം
സ്ത്രീ ശാക്തീകരണം , സമത്വം എന്നൊക്കെ
കേള്‍ക്കുമ്പോള്‍ ചിലപ്പോ ചോര തിളക്കുന്നുണ്ടാവം . പക്ഷെ ഇതൊക്കെ
പ്രസങ്ങിക്കുന്നവര്‍ കുഴിയിലോട്ടു കാലും നീട്ടിവേചിരിക്കുന്നവരനെന്നു മറക്കരുത് .
സ്വന്തം ജീവിതം പച്ചക്ക് പിച്ചി ചീന്തി എറിയുമ്പോള്‍ ഈ പറഞ്ഞ ബുദ്ധിജീവികള്‍ ആരും
ഉണ്ടാവില്ല രക്ഷിക്കാന്‍ . ഇവിടെ ആര്‍ക്കും ആരെയും രക്ഷിക്കാന്‍ സമയവും മനസും ഇല്ല
.അപ്പോഴും നിങ്ങള്ക്ക് വേണ്ടി സമരം ചെയ്യാനും തല്ലു കൊല്ലാനും നിങ്ങള്‍
അടച്ചാക്ഷേപിക്കുന്ന ഈ പുരുഷ വര്‍ഗം മതര്മേ കാണുകയുള്ളൂ .
സ്വന്തം
മാതാപിതാക്കലെക്കള്‍ കാമുകനില്‍ വിശ്വാസം അര്പിക്കുന്ന ഈ കാലത്ത് ആര്‍ക്കാണ്
മൂല്യച്യുതി സംഭവിച്ചതെന്ന് സ്വയം വിലയിരുത്തണം . രാത്രികലല്ങ്ങളില്‍
ആവശ്യമില്ലാതെ കറങ്ങി നടക്കാതിരുന്നാല്‍ അല്ലെങ്കില്‍ സ്വന്തം സഹോദരനെയോ അച്ഛനെയോ
ഒരു സഹായത്തിനു കൂടെ കൂട്ടിയാല്‍ ഇവിടെ ഈതു സ്ത്രീക്കാണ് സമത്വം നഷ്ടപെടുന്നത്.
രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പുരുഷന്‍ സുരക്ഷിതന്‍ ആണെന്ന് ആര്
പറഞ്ഞു ? ഒരു രീതിയില്‍
അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അവനും ആക്രമിക്കപെടുന്നു . ഇവിടെ ആരും
സുരക്ഷിതരല്ല എന്നതാണ് വാസ്തവം .
ഇവിടെ പുരുഷന്‍
ചെയ്യുന്നു എന്ന് പറയുന്ന ഈതു വൃത്തികേടുകള്‍ ആണ് സ്ത്രീകള്‍ ചെയ്യാത്തത് . കൊലപാതകം,
പീഡനം , ഭര്‍ത്താവിനെ വന്ചിക്കള്‍ , തുടങ്ങി മകളെ വില്‍ക്കുന്ന
സ്ത്രീകള്‍ വരെ നമുക്കിടയില്‍ ഉണ്ട് .
എല്ലാ പീടനങ്ങളുടെയും തലപ്പത് സ്ത്രീകള്‍ തന്നെയാണ് ഉള്ളത്. അങ്ങനെ പറയാന്‍
കഴിയാത്ത എല്ലാ വൃത്തികേടുകളും ചെയ്യ്ന്നതില്‍ നിങ്ങള്‍ സമത്വം ഉറപ്പാക്കിയിട്ടുണ്ട്
. അതിനെ ചോദ്യം ചെയ്യുമ്പോള്‍ അതവളുടെ സാഹചര്യം എന്ന് പറഞ്ഞു എഴുതിത്തള്ളുന്നു ,
എന്താ ഈ പറഞ്ഞ സാഹചര്യം പുരുഷമാര്‍ക്കിലെ??
വാര്‍ത്തകള്‍ക്കു ചൂടില്ലാത്തതും പത്രങ്ങള്‍ക്കു
വില്പന കൂട്ടതതുമായ വാര്‍ത്ത ആയത് കൊണ്ട്
ആരും തിരിഞ്ഞു നോക്കാറില്ല .
ഇവിടെ
പുരുഷനെ മാത്രം ക്രൂശിച്ചത് കൊണ്ട് ഒന്നും
നേരെയാവില്ല . സ്ത്രീകള്‍ക്കും തുല്യ പങ്കുണ്ട് .
പാശ്ചാത്യരെ
അനുകരിക്കുമ്പോള്‍ അവരുടെ തുണിയുടെ നീളം മാതര്മേ നാം അനുകരിക്കുന്നുല്ലൂ . അവരുടെ
മാനസിക വികാസം നമ്മള്‍ കണ്ടു പഠിക്കുന്നില്ല അല്ലെങ്കില്‍ നമുക്ക്ക് അതിനു
താത്പര്യം ഇല്ല എന്നത് തന്നെ വാസ്തവം . അവരുടെ മാനസിക വികാസം അല്ലെങ്കില്‍ തിരിച്ചറിവ് നമുക്കുണ്ടാകുന്നത് വരെ നമ്മള്‍ ക്ഷമിച്ചേ
മതിയാകൂ.
എല്ലാ
സമൂഹത്തിലും നന്മയും തിന്മയും ഉണ്ട് . ആ തിനമകളെ തിരിച്ചറിയാന്‍ നമ്മള്‍ ഒരുമിച്ചു
നില്‍ക്കണം അവിടെ സ്ത്രീയും പുരുഷനും എന്നാ വ്യെത്യാസം പാടില്ല . ഇവിടെ ഒരാള്‍
ആക്രമിക്കപ്പെട്ടാല്‍ തീര്‍ച്ചയായും ശിക്ഷിക്കപെടനം മാതൃകാപരമായി തന്നെ. അല്ലാതെ
അവന്‍ പുരുഷനാണ്, ആക്രമിക്കപ്പെടത്
സ്ത്രീയാണ് എന്ന് മുറവിളി കൂട്ടേണ്ട കാര്യമില്ല .അവിടെ വീണ്ടും നിങ്ങള്‍
താഴ്തപെടുകയാണ് ചെയ്യുന്നത് .
സ്ത്രീയെ
ബഹുമാനിക്കുന്നതില്‍ മുന്നില്‍ നിന്ന നമ്മുട സംസ്കാരം ഈ രീതിയില്‍ അധ്പതിച്ചതില്‍
പുരുഷന്റെ പങ്കു മാത്രമേ ചോദ്യം ചെയ്യപെടുന്നുല്ല് എന്നത് തികച്ചും
നിരഭാഗ്യകര്മാണ് .
അമ്മയെയും
പെങ്ങളെയും തിരിച്ചരിയാതവനെ തൂക്കി
കൊള്ളണം എന്നതില്‍ ഒരു അഭിപ്രായ് വ്യെത്യസവും ഇല്ല . പക്ഷെ അമ്മയും, പെങ്ങളും , ഭാര്യയും സുഹൃത്തും കളങ്കം ഇല്ലാതവരാനെങ്കില്‍ മാത്രം ..!
Sunday, 1 April 2012
കടല്‍
കടല്‍
എന്റെ മനസിലേക്ക് ആഞ്ഞടിക്കുകയാണ്
ചിലപ്പോള്‍ മധുരമായും ചിലപ്പോള്‍ തീക്ഷ്ണമായും.
ഞാനൊഴുകുകയാണ് ..
തിരമാലകളെ വകഞ്ഞു മാറ്റി കൊണ്ട് .
എനിക്കവിടെ എത്തണം എല്ലാ പ്രതിസന്ധികളെയും ,
ഒരുപോലെ നേരിടുന്ന നിന്റെ ആഴങ്ങളില്‍ .
എവിടെയാണ് നിന്റെ തീക്ഷ്ണങ്ങളായ ഗര്‍ജനങ്ങള്‍ ഒളിഞ്ഞിരിക്കുന്നത് ,
എവിടെയാണ് നിന്റെ ശാന്തമെറിയ സൌന്ദര്യം മാറക്കപ്പെടുന്നത് .
എല്ലാ പ്രതിസന്ധികളെയും ഒരു പോലെ നേരിടാനുറച്ച ,
എന്റെ ആത്മാധൈര്യം അദ്ഭുതപ്പെടുത്തുന്നു എന്നേ പോലും .
ശാന്തമെറിയ നിന്റെ പ്രതലത്തിലൂടെ ഒഴുകി നീങ്ങുമ്പോഴും
ഞാന്‍ കേള്‍ക്കുന്നുണ്ട് നിന്റെ അഗ്നിപര്‍വതങ്ങളുടെ ഇരമ്പല്‍.
ഇനി ഞാന്‍ അലിയുകയാണ് നിന്റെ അഴിമുഖങ്ങളില്‍
ഇനി നിങ്ങള്ക്ക് കാതോര്‍ക്കാം എന്റെ തീക്ഷ്ണങ്ങളായ ജല്‍പനങ്ങള്‍ക്ക്,
ഇവിടെ ഞാനൊരു കടലാകുന്നു ..
ഞാനൊഴുകുകയാണ്..
Monday, 19 December 2011
ചിത്രശലഭം
ചിത്രശലഭം ..
ഈ വരികള്‍ നിനക്ക് വേണ്ടി കുറിച്ചിടാം
എന്റെ ഹൃദയത്തിനുള്ളില്‍ പതിചിടാം
പൂക്കള്‍ കൊഴിക്കാതെ നിന്നെയും കാത്തു ഞാന്‍ നിന്നിടാം
വന്നീടുകെന്റെ ചിത്രശലഭമേ ഈ വഴി
ചുംബിച്ചുനര്ത്തുക എന്റെ മുകുളങ്ങളെ
പകുത്തെടുതീടുക എന്‍ പരാഗങ്ങളെ..
തൊട്ടുരുമ്മിയിരിക്കാം നമുക്കന്നു
ഹൃദയം കൊരുക്കാം പരാഗം പരത്താം
നിറങ്ങളാകാം നമുക്കന്നു മഴവിലായ് ഒരുമിച്ചു ചേര്ന്നിടാം
പിന്നെ നീ കാറ്റാകുക
പിന്നെ നീ മഴയാകുക
തഴുകി തലോടുക എന്റെ ദലങ്ങളെ
വൈകാതെ വന്നെടുകെന്‍ ചിത്രശലഭമേ
ഈ മലര്വാടിയില്‍ ഞാന്‍ തനിച്ചാകയാല്‍ ..
നിന്റെ വര്ണങ്ങളില്‍ എന്റെ സ്വപ്നങ്ങള്‍ തന്
കുങ്കുമ തരികള്‍ ഞാന് പകര്ന്നീടട്ടെ..
നുകര്ന്ന് കൊള്കെന്റെ പ്രാണനാം മധുവും
നിന്നത്മദാഹം മതിയാകുവോളം..
മഴയില്‍ നീ ചിറകൊട്ടി നനയാതെ നില്ക്കുവാന്
എന്‍ ദളങ്ങള്‍ നിനക്കായ് നിവര്ത്തിടാം..
വൈകാതെ വന്നെടുകെന്‍ ചിത്രശലഭമേ
ഈ മലര്വാടിയില്‍ ഞാന്‍ തനിച്ചാകയാല്‍ ..
Subscribe to:
Posts (Atom)

