Total Pageviews

Tuesday 19 March 2013

നിനച്ചിരിക്കാതെ..!





നിനച്ചിരിക്കാതെ..!

നിനച്ചിരിക്കാതെയെന്‍ പടിവാതിലില്‍
നര്‍ത്തനം ചെയ്തൊരു ചിലങ്കകളെ
നിന്റെ നര്‍ത്തന നൂപുര ധ്വനികള്‍
പ്രതിധ്വനിച്ചു പ്രതിധ്വനിച്ചൂ എന്നില്‍ പ്രതിധ്വനിച്ചു.

അറിഞ്ഞിരുന്നില്ല ഞാന്‍ നിന്റെ കൈ മുദ്രകള്‍
നിത്യവുമെന്നെ മാടി വിളിച്ചത്
അറിഞ്ഞിരുന്നില്ല ഞാന്‍ നിന്‍ പദചലനങ്ങള്‍
എന്നെ നിത്യവും പിന്തുടരുന്നത് .

കാവടിയാടുന്ന കോവിലില്‍ നീയൊരു
പൊന്‍ചെമ്പകമായി പൂത്തുനിന്നു
കൂത്തമ്പലത്തിലെ കല്‍വിളക്കുകള്‍
നിന്‍കണ്ണിമകളെ നോക്കിനിന്നൂ .

അമ്പലപ്രാവുകള്‍ കൂടണയും നേരം
നിന്‍ മനം കുറുകുന്നതും ഞാന്‍ കേട്ടൂ
വാതിലിന്‍ മറവില്‍ നിന്‍ കൈയിലെ കുപ്പിവള
കൊഞ്ചി കരഞ്ഞതും ഞാന്‍ കേട്ടു.

അരങ്ങഒഴിഞ്ഞു ആളൊഴിഞ്ഞു
കളിവിളക്കിന്‍ തിരി താഴ്ന്നു നിന്നൂ ..
എങ്കിലും അവളെന്റെ കണ്ണിന്‍മുന്നില്‍
ആയിരം തിരികളായി തെളിഞ്ഞു നിന്നൂ.