Total Pageviews

Tuesday 19 March 2013

നിനച്ചിരിക്കാതെ..!





നിനച്ചിരിക്കാതെ..!

നിനച്ചിരിക്കാതെയെന്‍ പടിവാതിലില്‍
നര്‍ത്തനം ചെയ്തൊരു ചിലങ്കകളെ
നിന്റെ നര്‍ത്തന നൂപുര ധ്വനികള്‍
പ്രതിധ്വനിച്ചു പ്രതിധ്വനിച്ചൂ എന്നില്‍ പ്രതിധ്വനിച്ചു.

അറിഞ്ഞിരുന്നില്ല ഞാന്‍ നിന്റെ കൈ മുദ്രകള്‍
നിത്യവുമെന്നെ മാടി വിളിച്ചത്
അറിഞ്ഞിരുന്നില്ല ഞാന്‍ നിന്‍ പദചലനങ്ങള്‍
എന്നെ നിത്യവും പിന്തുടരുന്നത് .

കാവടിയാടുന്ന കോവിലില്‍ നീയൊരു
പൊന്‍ചെമ്പകമായി പൂത്തുനിന്നു
കൂത്തമ്പലത്തിലെ കല്‍വിളക്കുകള്‍
നിന്‍കണ്ണിമകളെ നോക്കിനിന്നൂ .

അമ്പലപ്രാവുകള്‍ കൂടണയും നേരം
നിന്‍ മനം കുറുകുന്നതും ഞാന്‍ കേട്ടൂ
വാതിലിന്‍ മറവില്‍ നിന്‍ കൈയിലെ കുപ്പിവള
കൊഞ്ചി കരഞ്ഞതും ഞാന്‍ കേട്ടു.

അരങ്ങഒഴിഞ്ഞു ആളൊഴിഞ്ഞു
കളിവിളക്കിന്‍ തിരി താഴ്ന്നു നിന്നൂ ..
എങ്കിലും അവളെന്റെ കണ്ണിന്‍മുന്നില്‍
ആയിരം തിരികളായി തെളിഞ്ഞു നിന്നൂ.

Monday 25 February 2013


മൌനവും നീയും

 മൌനവും നീയും..



മൌനവും നീയും പ്രണയതിലായിരുന്ന്നുവോ  ..

എന്റെ പ്രണയം ഞാന് അറിയിച്ചപ്പോഴും ,

എന്റെ ആദ്യ ചുംബനം ഏറ്റു വാങ്ങുമ്പോഴും

നീ  മൌനത്തിലായിരുന്നു .

ഒടുവില് എന്നെ നീ വിട്ടുപിരിയുംപോള്

ഞാന് വാചാലനായിരുന്നു .

പക്ഷെ ..

അപ്പോഴും നീ മൌനത്തിലായിരുന്നു.

Wednesday 2 January 2013

പീഡനവും വധശിക്ഷയു൦



പീഡനവും വധശിക്ഷയു൦

ലൈഗിക അക്രമങ്ങള്‍ക്കും പീഡനഗള്‍ക്കും ഉള്ള ശിക്ഷ വധശിക്ഷ വേണമെന്ന അഭിപ്രായം എനിക്കില്ല . അതിലും നല്ലത് മാത്രികാപരമായ ശിക്ഷയല്ലേ ?. വധശിക്ഷ വിധിച്ചാല്‍ തന്നെ അത് വിധിയായി വരാന്‍ തന്നെ വര്‍ഷങ്ങള്‍ എടുക്കും . അപ്പോഴേക്കും ഇവിടെ നാലഞ്ച് പീഡനങ്ങള്‍ വേറെ നടനിട്ടുണ്ടാവും . നമ്മുടെ നിയമങ്ങളിലെ പഴുതുകള്‍ ലോക പ്രശസ്തം ആണല്ലോ . “ഇറ്റലിക്കാരന്‍ പോയത് കണ്ടില്ലേ”

ശിക്ഷ എന്ത് തന്നെയായാലും  ഇത് പോലുള്ള കാര്യങ്ങളില്‍ ഉടനടി വിധി വരണം അങ്ങനെയാണെങ്കില്‍  അതിലുള്ള ഇമ്പാക്റ്റ് വളരെ കൂടുതല്‍ ആരിക്കും .നിയമങ്ങള്‍ ഇല്ലാത്തതല്ല അത് നടപ്പാക്കുന്നതില്‍ ഉള്ള താമസം ആണ് പലപ്പോഴും പ്രശ്നം . കൊലപാതകം ചെയ്താലും അങ്ങ് സുപ്രീം കോടതി  വരെ എത്തുമ്പോഴേക്കും മിനിമം ഒരു പത്തു വര്‍ഷമെങ്കിലും എടുക്കുമെന്ന് എല്ലാവര്ക്കും അറിയാം .

ഇപ്പോഴത്തെ സാഹചര്യത്തില്‍ തന്നെ ഇവന്മാരെ ആറുപേരെയും പബ്ലിക്‌ ആയി നിര്‍ത്തി 1000 ചാട്ടവാറടി കൊടുത്തിട്ട് ആയിരുന്നു  പിന്നീടുള്ള കേസ് നടത്തിപ്പെങ്കില്‍ ഇതിലും impact ഉണ്ടായേനെ . ഇവനെയൊക്കെ കൊന്നു കളഞ്ഞാല്‍ അവനൊക്കെ രക്ഷപെടുകയാണ് ചെയ്യുന്നത് . കൊടുക്കുന്ന ശിക്ഷ ഒരു അടയാളമായി സമൂഹത്തില്‍ നിലനില്‍ക്കണം . എന്നിട്ട് ഇവനെയൊക്കെ സമൂഹത്തിലേക്കു ഇറക്കി വിടണം അവനങ്ങനെ   മരിച്ചു ജീവിക്കണം എന്നാലെ  ഈ നാട് നന്നാവൂ  . അവന്റെയൊക്കെ അമ്മയും പെങ്ങളും ഇവിടെ സുരക്ഷിതമായി ജീവിക്കുന്നത് കണ്ടിട്ട് അവനു ലജ്ജ തോന്നണം.

അല്ലാതെ ഈ ഒരു പ്രശ്നത്തില്‍ വികാരം കൊണ്ട് നമ്മള്‍ പ്രതികരിച്ചിട്ട് കാര്യമില്ലെന്ന എനിക്ക് തോന്നുന്നത് .