Total Pageviews

Sunday 1 April 2012

കടല്‍

കടല്‍
എന്റെ മനസിലേക്ക് ആഞ്ഞടിക്കുകയാണ്
ചിലപ്പോള്‍ മധുരമായും ചിലപ്പോള്‍ തീക്ഷ്ണമായും.
ഞാനൊഴുകുകയാണ് ..
തിരമാലകളെ വകഞ്ഞു മാറ്റി കൊണ്ട് .
എനിക്കവിടെ എത്തണം എല്ലാ പ്രതിസന്ധികളെയും ,
ഒരുപോലെ നേരിടുന്ന നിന്റെ ആഴങ്ങളില്‍ .
എവിടെയാണ് നിന്റെ തീക്ഷ്ണങ്ങളായ ഗര്‍ജനങ്ങള്‍ ഒളിഞ്ഞിരിക്കുന്നത് ,
എവിടെയാണ് നിന്റെ ശാന്തമെറിയ സൌന്ദര്യം മാറക്കപ്പെടുന്നത് .

എല്ലാ പ്രതിസന്ധികളെയും  ഒരു പോലെ നേരിടാനുറച്ച ,
എന്റെ ആത്മാധൈര്യം അദ്ഭുതപ്പെടുത്തുന്നു എന്നേ പോലും  .
ശാന്തമെറിയ നിന്റെ പ്രതലത്തിലൂടെ ഒഴുകി നീങ്ങുമ്പോഴും
ഞാന്‍ കേള്‍ക്കുന്നുണ്ട് നിന്റെ അഗ്നിപര്‍വതങ്ങളുടെ ഇരമ്പല്‍.
ഇനി ഞാന്‍ അലിയുകയാണ് നിന്റെ അഴിമുഖങ്ങളില്‍
ഇനി നിങ്ങള്ക്ക് കാതോര്‍ക്കാം എന്റെ തീക്ഷ്ണങ്ങളായ ജല്‍പനങ്ങള്‍ക്ക്,
ഇവിടെ ഞാനൊരു കടലാകുന്നു ..
ഞാനൊഴുകുകയാണ്..

1 comment:

  1. നീ കടല്‍ ആണെന്ന് പറയുന്നു.... നീ തന്നെ പറയുന്നു നീ കടലില്ക്കൂടി നീന്തുകയാണ് എന്നും ... സത്യം പറ,,, ആരാ നീ...??

    താനാരാണെന്ന് തനിക്കരിയില്ലെങ്ങില്‍ തന്‍ എന്നോട് ചോദിക്ക് താന്‍ ആരെന്നു... അപ്പോള്‍ ഞാന്‍ പറയാം ഞാന്‍ ആരാണെന്നും തന്‍ ആരാണെന്നും.. ഹി ഹി

    ReplyDelete