Total Pageviews

Saturday 29 December 2012

സ്ത്രീകളോടും ചിലത് പറയാനുണ്ട് .



സ്ത്രീകളോടും ചിലത് പറയാനുണ്ട് .

സ്ത്രീ വിമോചനം സ്ത്രീ ശാക്തീകരണം , സമത്വം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ചിലപ്പോ ചോര തിളക്കുന്നുണ്ടാവം . പക്ഷെ ഇതൊക്കെ പ്രസങ്ങിക്കുന്നവര്‍ കുഴിയിലോട്ടു കാലും നീട്ടിവേചിരിക്കുന്നവരനെന്നു മറക്കരുത് . സ്വന്തം ജീവിതം പച്ചക്ക് പിച്ചി ചീന്തി എറിയുമ്പോള്‍ ഈ പറഞ്ഞ ബുദ്ധിജീവികള്‍ ആരും ഉണ്ടാവില്ല രക്ഷിക്കാന്‍ . ഇവിടെ ആര്‍ക്കും ആരെയും രക്ഷിക്കാന്‍ സമയവും മനസും ഇല്ല .അപ്പോഴും നിങ്ങള്ക്ക് വേണ്ടി സമരം ചെയ്യാനും തല്ലു കൊല്ലാനും നിങ്ങള്‍ അടച്ചാക്ഷേപിക്കുന്ന ഈ പുരുഷ വര്‍ഗം മതര്മേ കാണുകയുള്ളൂ .

സ്വന്തം മാതാപിതാക്കലെക്കള്‍ കാമുകനില്‍ വിശ്വാസം അര്പിക്കുന്ന ഈ കാലത്ത് ആര്‍ക്കാണ് മൂല്യച്യുതി സംഭവിച്ചതെന്ന് സ്വയം വിലയിരുത്തണം . രാത്രികലല്ങ്ങളില്‍ ആവശ്യമില്ലാതെ കറങ്ങി നടക്കാതിരുന്നാല്‍ അല്ലെങ്കില്‍ സ്വന്തം സഹോദരനെയോ അച്ഛനെയോ ഒരു സഹായത്തിനു കൂടെ കൂട്ടിയാല്‍ ഇവിടെ ഈതു സ്ത്രീക്കാണ് സമത്വം നഷ്ടപെടുന്നത്. രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പുരുഷന്‍ സുരക്ഷിതന്‍ ആണെന്ന് ആര് പറഞ്ഞു ? ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അവനും ആക്രമിക്കപെടുന്നു . ഇവിടെ ആരും സുരക്ഷിതരല്ല എന്നതാണ് വാസ്തവം .

ഇവിടെ പുരുഷന്‍ ചെയ്യുന്നു എന്ന് പറയുന്ന ഈതു വൃത്തികേടുകള്‍ ആണ്  സ്ത്രീകള്‍ ചെയ്യാത്തത് . കൊലപാതകം, പീഡനം , ഭര്‍ത്താവിനെ വന്ചിക്കള്‍  , തുടങ്ങി മകളെ  വില്‍ക്കുന്ന സ്ത്രീകള്‍ വരെ  നമുക്കിടയില്‍ ഉണ്ട് . എല്ലാ പീടനങ്ങളുടെയും തലപ്പത് സ്ത്രീകള്‍ തന്നെയാണ് ഉള്ളത്. അങ്ങനെ പറയാന്‍ കഴിയാത്ത എല്ലാ വൃത്തികേടുകളും ചെയ്യ്ന്നതില്‍ നിങ്ങള്‍ സമത്വം ഉറപ്പാക്കിയിട്ടുണ്ട് . അതിനെ ചോദ്യം ചെയ്യുമ്പോള്‍ അതവളുടെ സാഹചര്യം എന്ന് പറഞ്ഞു എഴുതിത്തള്ളുന്നു , എന്താ ഈ പറഞ്ഞ സാഹചര്യം പുരുഷമാര്‍ക്കിലെ??  വാര്‍ത്തകള്‍ക്കു ചൂടില്ലാത്തതും പത്രങ്ങള്‍ക്കു വില്പന കൂട്ടതതുമായ  വാര്‍ത്ത‍ ആയത് കൊണ്ട് ആരും തിരിഞ്ഞു നോക്കാറില്ല .

ഇവിടെ പുരുഷനെ  മാത്രം ക്രൂശിച്ചത് കൊണ്ട് ഒന്നും നേരെയാവില്ല . സ്ത്രീകള്‍ക്കും തുല്യ പങ്കുണ്ട് .
പാശ്ചാത്യരെ അനുകരിക്കുമ്പോള്‍ അവരുടെ തുണിയുടെ നീളം മാതര്മേ നാം അനുകരിക്കുന്നുല്ലൂ . അവരുടെ മാനസിക വികാസം നമ്മള്‍ കണ്ടു പഠിക്കുന്നില്ല അല്ലെങ്കില്‍ നമുക്ക്ക് അതിനു താത്പര്യം ഇല്ല എന്നത് തന്നെ വാസ്തവം . അവരുടെ മാനസിക വികാസം അല്ലെങ്കില്‍ തിരിച്ചറിവ്  നമുക്കുണ്ടാകുന്നത് വരെ നമ്മള്‍ ക്ഷമിച്ചേ മതിയാകൂ.

എല്ലാ സമൂഹത്തിലും നന്മയും തിന്മയും ഉണ്ട് . ആ തിനമകളെ തിരിച്ചറിയാന്‍ നമ്മള്‍ ഒരുമിച്ചു നില്‍ക്കണം അവിടെ സ്ത്രീയും പുരുഷനും എന്നാ വ്യെത്യാസം പാടില്ല . ഇവിടെ ഒരാള്‍ ആക്രമിക്കപ്പെട്ടാല്‍ തീര്‍ച്ചയായും ശിക്ഷിക്കപെടനം മാതൃകാപരമായി തന്നെ. അല്ലാതെ അവന്‍ പുരുഷനാണ്, ആക്രമിക്കപ്പെടത് സ്ത്രീയാണ് എന്ന് മുറവിളി കൂട്ടേണ്ട കാര്യമില്ല .അവിടെ വീണ്ടും നിങ്ങള്‍ താഴ്തപെടുകയാണ് ചെയ്യുന്നത് .

സ്ത്രീയെ ബഹുമാനിക്കുന്നതില്‍ മുന്നില്‍ നിന്ന നമ്മുട സംസ്കാരം ഈ രീതിയില്‍ അധ്പതിച്ചതില്‍ പുരുഷന്റെ പങ്കു മാത്രമേ ചോദ്യം ചെയ്യപെടുന്നുല്ല് എന്നത് തികച്ചും നിരഭാഗ്യകര്മാണ് .

അമ്മയെയും പെങ്ങളെയും തിരിച്ചരിയാതവനെ  തൂക്കി കൊള്ളണം എന്നതില്‍ ഒരു അഭിപ്രായ് വ്യെത്യസവും ഇല്ല . പക്ഷെ അമ്മയും, പെങ്ങളും , ഭാര്യയും സുഹൃത്തും കളങ്കം ഇല്ലാതവരാനെങ്കില്‍ മാത്രം ..!

Sunday 1 April 2012

കടല്‍

കടല്‍
എന്റെ മനസിലേക്ക് ആഞ്ഞടിക്കുകയാണ്
ചിലപ്പോള്‍ മധുരമായും ചിലപ്പോള്‍ തീക്ഷ്ണമായും.
ഞാനൊഴുകുകയാണ് ..
തിരമാലകളെ വകഞ്ഞു മാറ്റി കൊണ്ട് .
എനിക്കവിടെ എത്തണം എല്ലാ പ്രതിസന്ധികളെയും ,
ഒരുപോലെ നേരിടുന്ന നിന്റെ ആഴങ്ങളില്‍ .
എവിടെയാണ് നിന്റെ തീക്ഷ്ണങ്ങളായ ഗര്‍ജനങ്ങള്‍ ഒളിഞ്ഞിരിക്കുന്നത് ,
എവിടെയാണ് നിന്റെ ശാന്തമെറിയ സൌന്ദര്യം മാറക്കപ്പെടുന്നത് .

എല്ലാ പ്രതിസന്ധികളെയും  ഒരു പോലെ നേരിടാനുറച്ച ,
എന്റെ ആത്മാധൈര്യം അദ്ഭുതപ്പെടുത്തുന്നു എന്നേ പോലും  .
ശാന്തമെറിയ നിന്റെ പ്രതലത്തിലൂടെ ഒഴുകി നീങ്ങുമ്പോഴും
ഞാന്‍ കേള്‍ക്കുന്നുണ്ട് നിന്റെ അഗ്നിപര്‍വതങ്ങളുടെ ഇരമ്പല്‍.
ഇനി ഞാന്‍ അലിയുകയാണ് നിന്റെ അഴിമുഖങ്ങളില്‍
ഇനി നിങ്ങള്ക്ക് കാതോര്‍ക്കാം എന്റെ തീക്ഷ്ണങ്ങളായ ജല്‍പനങ്ങള്‍ക്ക്,
ഇവിടെ ഞാനൊരു കടലാകുന്നു ..
ഞാനൊഴുകുകയാണ്..