Total Pageviews

Friday, 10 June 2011

എന്റെ സന്തോഷം

എന്റെ സന്തോഷം
ഉറങ്ങുമ്പോള്‍ എന്നെ ഓര്‍മിക്കുവാന്‍ മറക്കരുത്
ഉണരുമ്പോള്‍ മറക്കാനും ഓര്‍മിക്കണം,,
എന്തെന്നാല്‍..
സ്വപ്നങ്ങളില്‍ മാത്രമേ ഇനി എനിക്ക്
നിന്റെ അടുത്തേക്ക് വരാന്‍ കഴിയു..
നിന്റെ കണ്ണുകളില്‍ നിന്നും ഉതിര്‍ന്ന ഈ കണ്ണുനീര്‍
എനിക്ക് വേണ്ടിയാണെങ്കില്‍ ആത്മാര്തമാനെങ്കില്‍
ഇത് അവസാനതെത് ആയിരിക്കട്ടെ
ഇനി എന്നെയോര്‍ത്ത് കരയാന്‍ നിനക്ക് അവകാശമില്ല
ഞാനിതാ നിന്റെ മനസിന്‍റെ പടവുകളിറങ്ങുന്നു
ഇനി ആ പടവുകള്‍ക്കു ഞാനൊരു വഴിപോക്കന്‍ മാത്രം
എനിക്ക് നിന്നെയും നിനക്കെന്നെയും നഷ്ടപെടുകയാണ് ഈ ജന്മത്തില്‍
അടുത്ത ജന്മത്തിലെങ്കിലും ഒന്നാകാന്‍ കഴിയുമെങ്കില്‍
ഇപ്പോഴേ മരിക്കാന്‍ എനിക്ക് സന്തോഷമേ ഉള്ളു ...











1 comment: