Total Pageviews

Friday 10 June 2011

എന്റെ സന്തോഷം

എന്റെ സന്തോഷം
ഉറങ്ങുമ്പോള്‍ എന്നെ ഓര്‍മിക്കുവാന്‍ മറക്കരുത്
ഉണരുമ്പോള്‍ മറക്കാനും ഓര്‍മിക്കണം,,
എന്തെന്നാല്‍..
സ്വപ്നങ്ങളില്‍ മാത്രമേ ഇനി എനിക്ക്
നിന്റെ അടുത്തേക്ക് വരാന്‍ കഴിയു..
നിന്റെ കണ്ണുകളില്‍ നിന്നും ഉതിര്‍ന്ന ഈ കണ്ണുനീര്‍
എനിക്ക് വേണ്ടിയാണെങ്കില്‍ ആത്മാര്തമാനെങ്കില്‍
ഇത് അവസാനതെത് ആയിരിക്കട്ടെ
ഇനി എന്നെയോര്‍ത്ത് കരയാന്‍ നിനക്ക് അവകാശമില്ല
ഞാനിതാ നിന്റെ മനസിന്‍റെ പടവുകളിറങ്ങുന്നു
ഇനി ആ പടവുകള്‍ക്കു ഞാനൊരു വഴിപോക്കന്‍ മാത്രം
എനിക്ക് നിന്നെയും നിനക്കെന്നെയും നഷ്ടപെടുകയാണ് ഈ ജന്മത്തില്‍
അടുത്ത ജന്മത്തിലെങ്കിലും ഒന്നാകാന്‍ കഴിയുമെങ്കില്‍
ഇപ്പോഴേ മരിക്കാന്‍ എനിക്ക് സന്തോഷമേ ഉള്ളു ...











Saturday 4 June 2011

PRANAYAM

..
                പ്രണയം

പാദങ്ങളെ പുണരുന്ന തിരമാലകളെ താലോലിച്ചു കൊണ്ട്
അവളെന്റെ കാതുകളില്മന്ത്രിച്ചു ..
തിരമാല  ഞാനും  തീരം നീയുംയിരുന്നെന്കിലെന്നു ..
അവളുടെ നിശ്വാസം തിരമാലകള്പോലെ എന്നെ തഴുകി
മഞ്ഞിന്റെ നൈര്മല്യമുള്ള അവളുടെ കൈകള്കൊരുത് ഞാന്മന്ത്രിച്ചു ..
ഇവരെന്നും പ്രണയിചിട്ടെ ഉള്ളു ഒരിക്കലും ഒരുമിച്ചിട്ടില്ല

മണല്തരികളില്ഞങ്ങള്കൈകോര്ത്തു പിടിച്ചു നടന്നു
പാദങ്ങള്ക്കു താഴെ മണല്തരികള്ഒളിച്ചു മാറുന്നത്
ഞാനറിയുന്നുണ്ടായിരുന്നു ..
എങ്കിലും ഒരു ഭാവവ്യെത്യസവും ഇല്ലാതെ അവള്നടന്നു
ഒപ്പം ഞാനും  

കാല്ച്ചുവട്ടിലെ അവസാന മണല്തരിയും ഒലിച്ച് മാറുമ്പോള്
ഞാന് മുഖമുയര്ത്തി നോക്കി ..
അവളപ്പോഴും നടക്കുന്നുണ്ടായിരുന്നു ഒരുഭാവവ്യെതസവും ഇല്ലാതെ ...
പക്ഷെ അവള്മറ്റെവിടെയോ കൈകൊര്ത്തിരുന്നു..